ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. ജില്ലയിലെ ബട്ടാല നഗരത്തിനാണ് ഇത്തവണ ഭീഷണിയുള്ളത്. ഇതേതുടര്‍ന്ന് ബട്ടാലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബട്ടാലയിലെ കളക്റ്ററേറ്റ് ഉള്‍പ്പെടെയുള്ള പ്രധാനയിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ആക്രമണഭീഷണി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.