NewsIndia

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയെ പുകഴ്ത്തി രാഷ്ട്രപതി

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയെ പുകഴ്ത്തി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. പദ്ധതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച രാഷ്ട്രപതി സ്ത്രീശാക്തീകരണത്തിലേക്കുളള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നിയമനിര്‍മാണ സഭകളിലെ വനിതാ പ്രതിനിധികളുടെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാഷ്ട്രനിര്‍മാണത്തില്‍ വനിതാ പ്രതിനിധികളുടെ പങ്ക് എന്ന പേരിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശങ്ങളാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നതെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വനിതാസംവരണം ഉയര്‍ത്തിയത് ഉള്‍പ്പെടെയുളള നടപടികള്‍ സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യം വെച്ചുളളതായിരുന്നു.

പഞ്ചായത്തുകളില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ ഈ സ്ഥാനങ്ങളിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം ഉയര്‍ന്നതായി രാഷ്ട്രപതി പറഞ്ഞു. നിലവില്‍ പഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 40 ശതമാനത്തിലധികവും സ്ത്രീകളാണ്. ചില സംസ്ഥാനങ്ങളില്‍ പഞ്ചായത്തുകളിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനത്തിലധികം വരുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

2030 ഓടെ ലിംഗസമത്വമെന്ന ആശയമാണ് ഇക്കുറി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെയ്ക്കുന്നത്. ഇക്കാര്യത്തില്‍ രാജ്യങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയാണ് ഇക്കുറി പ്രതിഫലിക്കേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close