NewsIndia

പത്താന്‍കോട്ടിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ജെയ്‌ഷെ മുഹമ്മദ്

images

ന്യൂഡല്‍ഹി: പത്താന്‍കോട്ടിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ജെയ്‌ഷെ മുഹമ്മദ്. പത്താന്‍കോട്ട് ആക്രമണം വിജയമെന്ന് അവകാശപ്പെട്ട് ജെയ്്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ പേരില്‍ പുറത്തിറങ്ങിയ ശബ്ദരേഖയിലാണ് ഇന്ത്യയെ വീണ്ടും പ്രകോപിപ്പിക്കുന്നത്. ഇന്ത്യന്‍ സേനയുടെ പ്രതിരോധങ്ങളെ മറികടന്നാണ് മുജാഹിദ്ദീനുകള്‍ ലക്ഷ്യത്തിലെത്തിയതെന്ന് ശബ്ദരേഖയില്‍ അവകാശപ്പെടുന്നു.

ഭീകരരുടെ എണ്ണത്തില്‍ ഇന്ത്യന്‍ സൈന്യത്തിനുണ്ടായ ആശയക്കുഴപ്പത്തെ ശബ്ദരേഖയില്‍ പരിഹസിക്കുന്നു. ഇത്രയും വലിയ രാജ്യം ഇപ്പോള്‍ കണ്ണീരിലാണ്. ഒരു ഭീരുവിനെപ്പോലെ മറ്റുള്ളവരെ പഴിചാരുകയാണ്. 48 മണിക്കൂര്‍ കഴിഞ്ഞിട്ടും തീവ്രവാദികളുടെ എണ്ണമോ അവരുടെ പാതയോ ഇന്ത്യയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും മൗലാന മസൂദ് അസര്‍ പറയുന്നു.
പത്താന്‍കോട്ടിലെ വിമാനത്താവളം മുജാഹിദ്ദീനുകള്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആക്രമിക്കുന്നതെന്നും അത് സ്വര്‍ഗീയമായ കാഴ്ചയാണെന്നും അസര്‍ പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയും എന്‍എസ്ജി ബോംബ് സ്‌ക്വാഡിലെ ലഫ്. കേണലുമായിരുന്ന നിരഞ്ജന്റെ പേര് ഉള്‍പ്പെടെ അസര്‍ പറയുന്നുണ്ട്. നിരഞ്ജനെക്കൂടാതെ സുബേദാര്‍ ഫത്തേസിംഗിന്റെ കാര്യവും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരെയും കൊലപ്പെടുത്താന്‍ ചാവേറുകള്‍ക്ക് കഴിഞ്ഞുവെന്നാണ് വാക്കുകള്‍.
ഒരു ജെയ്‌ഷെ അനുകൂല വെബ്‌സൈറ്റിലൂടെയാണ് ശബ്ദരേഖ പുറത്തുവിട്ടത്. മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അഷ്ഗറുടെ സന്ദേശവും ഈ വെബ്‌സൈറ്റില്‍ ഉണ്ട്. ഇതോടൊപ്പം സൈറ്റിന്റെ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പാകിസ്ഥാനിലാണ്. ശബ്ദരേഖ മസൂദ് അസറിന്റേത് തന്നെയാണോയെന്ന് പരിശോധിച്ചു വരികയാണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close