തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റില് നിന്ന് മന്ത്രിയുടെ ഓഫീസിലേക്ക് പണം കൈമാറിയെന്ന പരാതിയില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ ഔട്ട്ലെറ്റില് നിന്നും ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെന്നാണ് പരാതി.
കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ 22 ത്വരിത പരിശോധനകളും 3 അന്വേഷണങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ പരാതിയിലും അന്വോഷണത്തിന് കോടതി ഉത്തരവിട്ടത്്്. 2011 നവംബര്‍ 19ന് ഔട്ട്ലെറ്റില് നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് പണം കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
വിജിലന്‍സ് ഡയറക്ടറോടാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ മലയാളവേദി ചെയര്മാന് ജോര്‍ജ്ജ് വട്ടുകുളം നല്കിയ പരാതിയില്‍ മന്ത്രിക്കെതിരെയും അന്വേഷണങ്ങള്‍ നടന്നു വരുന്നുണ്ട്. ഈ അന്വേഷണങ്ങളുടെ പിരിധിയില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.