ന്യൂഡല്‍ഹി: ജീവനക്കാരുടെ തമ്മിലടി മൂലം വിമാനം വൈകിയ സംഭവത്തില്‍ രണ്ട് ജീവനക്കാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് രണ്ട് മണിക്കൂറോളം വൈകിയത്.
യാത്രക്കാരെയെല്ലാം വിമാനത്തിനുളളില്‍ കയറ്റിയ ശേഷമായിരുന്നു ജീവനക്കാരില്‍ രണ്ട് പേര് തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തുടര്‍ന്ന് തിരുവനന്തപുരത്തേക്കുമായിരുന്നു വിമാനം.
സിപിഎം നേതാവ് പ്രകാശ് കാരാട്ട്, എം.പി പ്രേമചന്ദ്രന് ഉള്‍പ്പെടെയുള്ളവരും 16 ഐഎഎസ് ഉദ്യോഗസ്ഥരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ജീവനക്കാരുടെ തര്‍ക്കം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനിയാണ് അറിയിച്ചത്.