ന്യൂഡല്‍ഹി: ഹീറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തില്‍ നേരിയ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ഗുജറാത്തിലെ കക്രാപാര് ആണവോര്‍ജ്ജനിലയം അടച്ചിട്ടു. അടിയന്തര നടപടിയുടെ ഭാഗമായിട്ടാണ് നിലയം അടച്ചിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ ഭീഷണിയില്ലെന്ന് ആണവോര്‍ജ്ജ കമ്മീഷന് ചെയര്മാന് ഡോ. ശേഖര്‍ ബാബു വ്യക്തമാക്കി.
രാവിലെയാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഒന്‍പത് മണിയോടെ നിലയം അടയ്ക്കുകയായിരുന്നു. ഭയപ്പെടേണ്ട കാര്യമില്ലെന്നും നിലയത്തിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിഹരിക്കാനുളള ശ്രമം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
അണുവികിരണം ഉണ്ടായിട്ടില്ല. പ്ലാന്റിലെയും പരിസരത്തെയും അണുവികിരണത്തോത് അനുവദനീയമായ പരിധിയില്‍ മാത്രമാണെന്നും നിലയം അധികൃതര്‍ വ്യക്തമാക്കി.