ചെങ്ങന്നൂര്‍: ബിജെപിയുടെ വളര്‍ച്ച കാലത്തിന്റെ നിയോഗമാണെന്ന് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.എസ് ശ്രീധരന്‍പിളള. ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുട ഉന്നമനത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും വോട്ടിലുണ്ടായ കുറവ് ബിജെപിയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും പി.എസ് ശ്രീധരന്‍പിളള പറഞ്ഞു.
നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത വനിതാ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഷമാ.ജി.നായര്‍, വത്സല കുഞ്ഞമ്മ, ഗീതാ രാംദാസ്, എസ്.ഗിരിജ, ശ്യാമളാ കൃഷ്ണകുമാര്‍, രമാദേവി, ലതാ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ രമേശ് അദ്ധ്യക്ഷയായിരുന്നു.