തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ആദ്യ സാദ്ധ്യതാപട്ടിക ബിജെപി പുറത്തിറക്കി. 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
നേമം ഒ. രാജഗോപാല്‍, വട്ടിയൂര്‍കാവ് കുമ്മനം രാജശേഖരന്, കഴക്കൂട്ടം വി. മുരളീധരന്, കാട്ടാക്കട പി.കെ കൃഷ്ണദാസ്, മഞ്ചേശ്വരം- കെ. സുരേന്ദ്രന്, ആറന്മുള-എം.ടി രമേശ്, പുതുപ്പള്ളി- ജോര്‍ജ് കുര്യന്, ചെങ്ങന്നൂര്‍- പി.എസ് ശ്രീധരന്‍പിളള, മാവേലിക്കര- പി.എന്‍ വേലായുധന്, കൂത്തുപറമ്പ്- സദാനന്ദന് മാസ്റ്റര്‍, കോഴിക്കോട് നോര്‍ത്ത്- കെ.പി ശ്രീശന്, കുന്ദമംഗലം- സി.കെ പത്മനാഭന്, തവന്നൂര്‍- രവി തേലേത്ത്, പൊന്നാനി- കെ.കെ സുരേന്ദ്രന്, മലപ്പുറം- ബാദുഷ തങ്ങള്‍, പാലക്കാട്- ശോഭ സുരേന്ദ്രന്, കൊങ്ങാട്- രേണു സുരേഷ്, ചേലക്കര- ഷാജിമോന്‍ വട്ടേക്കാട്, പുതുക്കാട്- എന്‍ നാഗേഷ്, മണലൂര്‍- എ.എന്‍ രാധാകൃഷ്ണന്, എറണാകുളം- എന്‍.കെ മോഹന്‍ദാസ്, ദേവികുളം- എന്‍ ചന്ദ്രന് എന്നിവരാണ് പട്ടികയില്‍ ഉള്ളത്.
മൂന്ന് ഘട്ടങ്ങളിലായിട്ടാകും സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി പുറത്തുവിടുന്നതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാക്കും. മൂന്ന് ദിവസങ്ങള്‍ക്കുളളില്‍ രണ്ടാം ഘട്ട പട്ടികയ്ക്കും ഒരാഴ്ചയ്ക്കുളളില്‍ മൂന്നാംഘട്ട പട്ടികയ്ക്കും രൂപം നല്‍കും.
നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് വിജയസാദ്ധ്യത ഏറെയാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇത് വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.