ന്യൂഡല്‍ഹി: ആര്‍എസ്എസിനെ ഇസ്്ലാമിക് സ്റ്റേറ്റിനോട് ഉപമിച്ച് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരേ രാജ്യസഭയില്‍ പ്രതിഷേധം. പ്രസ്താവനയിലൂടെ ഇസ്്ലാമിക് സ്റ്റേറ്റിനെ മഹത്വവല്‍ക്കരിക്കുകയാണ് ഗുലാം നബി ആസാദ് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ആസാദിനെതിരേ സമീപകാലത്തെങ്ങും കാണാത്ത ശക്തമായ പ്രതിഷേധമാണ് ബിജെപി അംഗങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്തിയത്.
ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കാനാണ് പ്രസ്താവനയിലൂടെ ഗുലാം നബി ആസാദ് ശ്രമിച്ചതെന്നും ബിജെപിയുടെ സഭാനേതാവ് കൂടിയായ അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ ഗുലാം നബി ആസാദ നിലപാട് മയപ്പെടുത്തി. ഐ.എസിനെയും ആര്‍എസ്എസിനെയും താന്‍ താരതമ്യപ്പെടുത്തിയിട്ടില്ല. മറിച്ച് ഐ.എസിനെപ്പോലെ ആര്‍എസ്എസിനെയും എതിര്‍ക്കും എന്നാണ് താന്‍ പറഞ്ഞതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ആസാദിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ബൗദ്ധിക പാപ്പരത്വമാണ് വെളിപ്പെടുത്തുന്നതെന്നും ആസാദിന്റെ അജ്ഞതയാണ് പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രതികരിച്ചിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയാണ് ആര്‍എസ്എസിനെയും ഐഎസിനെയും ഉപിച്ച് ഗുലാം നബി ആസാദ് വെട്ടിലായത്.