തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. ഇന്നലെയാണ് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് പിന്‍വാതിലിലൂടെ കഴക്കൂട്ടം മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരേ ബി.ജെ.പി കാട്ടായിക്കോണത്ത് നടത്തിയ പ്രതിഷേധ സമരത്തിന് നേരെയായിരുന്നു അക്രമം. കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. വി. മുരളീധരനെക്കൂടാതെ ഞാണ്ടൂര്‍കോണം വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ് ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു വി. മുരളീധരനും ബിജെപി ജില്ലാ നേതാക്കള്‍ക്കും നേരെ വീണ്ടും അക്രമം ഉണ്ടായത്. പരിക്കേറ്റ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്‌ക്കായി അടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുളള സിപിഎം നീക്കം ഏത് വിധേനയും തടയുമെന്ന് വി. മുരളീധരന്‍ പറഞ്ഞു.