പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി വിജയിക്കില്ലെന്നല്ല ബിജെപിയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഇടതും വലതുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. ഈ നിലപാടാണ് യഥാര്‍ഥത്തില്‍ അസഹിഷ്ണുതയെന്നും ഒ. രാജഗോപാല്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
ഇടതും വലതും ബംഗാളില്‍ വിവാഹവും കേരളത്തില്‍ രഹസ്യബന്ധവുമാണ് പുലര്‍ത്തുന്നത്. ഇടത്-വലത് രാഷ്‌ട്രീയത്തില്‍ നിന്നുളള മാറ്റത്തിനായി കേരളം തയ്യാറെടുത്തതായും ഒ. രാജഗോപാല്‍ പറഞ്ഞു.
പി.പി മുകുന്ദന്‍ ബിജെപിക്കെതിരേ മത്സരിക്കുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. എതിരളികള്‍ പലതും പറഞ്ഞു പ്രചരിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.