അബുദബി: അബുദബിയില്‍ നിന്ന് കോഴിക്കോടിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 12.30 ന് കോഴിക്കോടിന് തിരിക്കേണ്ട ഐഎക്സ് 348 വിമാനമാണ് വൈകുന്നത്.
സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിവരം. എന്നാല്‍ തങ്ങളെ വിവരം അറിയിക്കാന്‍ പോലും ്അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
സ്ത്രീകളും കുട്ടികളും അടക്കമുള്ള 153 യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഇന്നലെ മുതല്‍ ദുരിതം അനുഭവിക്കുകയാണ്. എയര്‍ ഇന്ത്യ അധികൃതരെ സമീപിച്ചെങ്കിലും കാര്യമായ നടപടികള്‍ കൈക്കൊണ്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.