ന്യൂഡല്‍ഹി: ശിവരാത്രി ആഘഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ മൂന്ന് പേരെ വധിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സോമനാഥ ക്ഷേത്രമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ശിവരാത്രി ആഘോഷത്തിനിടെ മുംബൈ മോഡല്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന് സുരക്ഷാ ഉപദേഷ്ടാവാണ് പത്ത് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ പ്രവേശിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു രാജ്യം ശിവരാത്രി ആഘോഷിച്ചത്.
ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെയുളള പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയത്. ലഷ്കര്‍ ഇ തോയിബ, ജെയ്ഷെ മൊഹമ്മദ് തീവ്രവാദികളാണ് ഇന്ത്യയില്‍ കടന്നതെന്നായിരുന്നു പാകിസ്ഥാന്റെ റിപ്പോര്‍ട്ട്.