തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണയുടെ നില ഗുരുതരമായി തുടരന്നു. 48 നിര്‍ണായകമാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ വ്യക്തമാക്കി.
തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ അമല്‍ കൃഷ്ണയെ ഇന്നലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാല്‍ രാത്രി തന്നെ കിംസിലേക്ക് മാറ്റുകയായിരുന്നു. അശാസ്്ത്രീയമായ തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരേ ഇന്നലെ രാത്രി ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തിയത്. കല്ലും തടിക്കഷ്ണങ്ങളും കത്തിയും കൊണ്ടുള്ള അക്രമത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷ വാര്‍ത്ത അറിഞ്ഞെത്തിയ ബിജെപി ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് നേരെയും അക്രമം ഉണ്ടായി. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ അടക്കമുളളവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ആശുപത്രി വിട്ട വി.മുരളീധരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയനാക്കി.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഭവത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.