ആലപ്പുഴ: സിപിഎം ഭീകരസംഘടനയായി മാറിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്. കായംകുളം ഏവൂരില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സുനില്‍ കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്.
സുനില്‍ കുമാറിന്റെ കുടുംബത്തെ കെപിസിസി ഏറ്റെടുക്കുമെന്നും സുധീരന് പറഞ്ഞു. സുനില്‍ കുമാര്‍ കൊല്ലപ്പെട്ട ഏവൂരില്‍ ജനങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് സിപിഎമ്മിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരുടെ അവകാശത്തിന് വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാതെയാണ് ഒരാളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. പാവങ്ങളുടെ ചോര കൊണ്ട് എന്ത് വിപ്ലവമാണ് സിപിഎം നാട്ടില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുധീരന് ചോദിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുളള നേതാക്കളും സുധീരനൊപ്പം ഉണ്ടായിരുന്നു.