ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത് പിഡിപിയാണെന്ന് ബിജെപി. മെഹബൂബ മുഫ്തി നേതൃത്വം നല്കുന്ന പിഡിപിയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്ന് ബിജെപി നേതാവ് രാം മാധവ് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ ഓരോ തവണയും പുതിയ പുതിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പിഡിപി ശ്രമിക്കുന്നത്. എന്നാല്‍ പുതിയ ഉപാധികള്‍ ഉന്നയിക്കുന്നതിന് പകരം സര്‍ക്കാര്‍ രൂപീകരിക്കാനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് രാം മാധവ് ചൂണ്ടിക്കാട്ടി.
മുഫ്തി മുഹമ്മദ് സയ്യീദിന്റെ മരണശേഷം പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നും തങ്ങള്‍ പിന്തുണ തുടരുമെന്നും പിഡിപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിഡിപിക്ക് മറ്റ് പല വിഷയങ്ങളുമാണ് ഉന്നയിക്കാനുളളതെന്നും രാം മാധവ് കുറ്റപ്പെടുത്തി.