World

എച്ച്1ബി വിസ ലംഘനം: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ യു.എസ് അന്വേഷണം

ന്യൂയോര്‍ക്ക്‌: എച്ച്‌1-ബി വിസാ നിയമ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരെ യു.എസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്‌, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ എന്നിവയ്ക്കെതിരെയാണ് അന്വേഷണം.

വാള്‍ട്ട് ഡിസ്‌നി പോലുളള സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൗരന്‍മാരായ ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്1 ബി വിസയിലെത്തിയ ഇന്ത്യക്കാരെ തല്‍സ്ഥാനത്തേക്ക് നിയമിക്കുന്നതായി നേരത്തെ ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസ് തൊഴില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ എച്ച്1 ബി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് യുഎസ് നീങ്ങുമെന്നാണ് സൂചന.

സാങ്കേതിക വൈദഗ്‌ധ്യമുള്ള വിദേശികള്‍ക്കു നല്‍കുന്ന താല്‍ക്കാലിക തൊഴില്‍ വിസയാണ്‌ എച്ച്‌1-ബി. വിഭാഗത്തിലേത്‌. സതേണ്‍ കലിഫോണിയ എഡിസണ്‍ എന്ന വൈദ്യുതി കമ്പനിയ്ക്ക് വേണ്ടി ടി.സി.എസും ഇന്‍ഫോസിസും നിയമലംലനം നടത്തിയെന്നാണ്‌ ആരോപണം. ഈ കമ്പനി തദ്ദേശീയരായ 250 ഓളം പേരെ പിരിച്ചുവിട്ടിരുന്നു. പകരക്കാരായി ഇന്ത്യന്‍ കമ്പനി കൊണ്ടുവന്ന വിദേശികള്‍ക്ക്‌ ഇവരെ ഉപയോഗിച്ച്‌ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close