NewsWorld

ദാവൂദിന്റെ സുരക്ഷ പാക് സൈന്യം നേരിട്ട് ഏറ്റെടുത്തു

ഇസ് ലാമാബാദ്: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക നായകനും ഭീകരവാദിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സുരക്ഷ പാക് സൈന്യം നേരിട്ട് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ സ്‌പെഷല്‍ കാമന്‍ഡോകളെ കറാച്ചിയിലെയും ഇസ് ലാമാബാദിലെയും ദാവൂദിന്റെ വസതികളില്‍ വിന്യസിച്ചതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്തോനേഷ്യയില്‍ അറസ്റ്റിലായ ഛോട്ടാ രാജനെന്ന അധോലോക നേതാവിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുളള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് ദാവൂദിന്റെ സുരക്ഷ പാകിസ്ഥാന്‍ ശക്തമാക്കിയത്. ഛോട്ടാ രാജന് ശേഷം ഇന്ത്യയുടെ അടുത്ത ലക്ഷ്യം മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം ആയിരിക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സുരക്ഷ പാക് സൈന്യം നേരിട്ട് ഏറ്റെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണെന്ന് പറയുന്നു.

കറാച്ചിയിലെയും ഇസ്ലാമാബാദിലെയും ദാവൂദിന്റെ വസതികളില്‍ കമാന്‍ഡോകളുടെ മൂന്ന് വളയം സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഏജന്‍സിയായ റോ റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് പാകിസ്ഥാനില്‍ തന്നെയാണെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ അറസ്റ്റിലായ ഛോട്ടാ രാജനും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close