ഗാന്ധിനഗർ : ഗുജറാത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷം ഇത്തവണ ഏറെ പ്രത്യേകതകൾ നിറഞ്ഞത് . ബേഠി കോ സലാം ദേശ് കെ നാം എന്ന പേരിട്ടിട്ടുള്ള ആഘോഷത്തിൽ എല്ലാ ഗ്രാമങ്ങളിലെ സ്കൂളുകളിലും ദേശീയ പതാക ഉയർത്തുന്നത് പെൺകുട്ടികളായിരിക്കും
ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ സർക്കാർ സ്കൂളുകളിലേക്കും അയച്ചു കഴിഞ്ഞു . സ്വകാര്യ വിദ്യാലയങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകാൻ അതാത് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് . ഒപ്പം കഴിഞ്ഞ വർഷം പെൺകുട്ടികൾ ഉണ്ടായ മാതാപിതാക്കളെ അഭിനന്ദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്