കാബൂള്‍: അഫ്ഗാനിലെ പാകിസ്ഥാന് കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ സ്ഫോടനവും വെടിവെയ്പും. ജലാലാബാദിലെ കോണ്‍സുലേറ്റിന് പുറത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴ് അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ എംബസി ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. പാക് കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വീസ അപേക്ഷകള്‍ക്കും മറ്റുമായി നിരവധി പേര് ഈ സമയം കോണ്‍സുലേറ്റിന് പുറത്ത് ക്യൂ നില്ക്കുന്നുണ്ടായിരുന്നു. ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് മണിക്കൂറോളം അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏഴ് അഫ്ഗാന് സുരക്ഷാ ഭടന്മാര്ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം വക്താവ് സെദിഖ് സിദ്ദിഖി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.