കൊച്ചി: ലാവ്്ലിന്‍ കേസില്‍ പിണറായി വിജയന് നിരപരാധിയാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനുള്ള ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും കുമ്മനം പറഞ്ഞു. കൊച്ചിയില്‍ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ രണ്ട് വര്‍ഷക്കാലം ഒരു നടപടി പോലും സ്വീകരിക്കാതെ കാലവിളംബം വരുത്തിയത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ഇത്തരമൊരു ഹര്‍ജിയുമായി സര്‍ക്കാര്‍ വരുന്ന സമയത്ത് എന്തിനാണ് സിപിഎമ്മും പിണറായിയും അതിനെ എതിര്‍ക്കുന്നതെന്ന് കുമ്മനം ചോദിച്ചു.
തങ്ങള്‍ക്ക് താല്പര്യമുള്ള കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുകയും ചില കേസുകളില്‍ ഇത്തരത്തില്‍ ഉപഹര്‍ജി നല്കുമ്പോഴും നടപടികള്‍ സ്വീകരിക്കുമ്പോഴും അതിനെ എതിര്‍ക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും കുമ്മനം വിമര്‍ശിച്ചു.
ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സിബിഐ പ്രവര്തിക്കുന്നതെന്ന സിപിഎമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സിബിഐ നടത്തുന്ന ശ്രമങ്ങളെ ആര്‍എസ്എസുമായി കൂട്ടിയിണക്കുന്നതിലൂടെ സിപിഎം ഒളിച്ചോട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.