ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാനായി ഇന്ത്യയില്‍ നിന്നും സിറിയയിലെത്തിയ നാല് യുവാക്കളെ പൊലീസ് പിടികൂടി. സിറിയയിലെ ദമാസ്കസില്‍ വച്ച് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് നാലുപേരേയും കസ്റ്റഡിയില്‍ എടുത്തത്.
മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മൗലമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. യുവാക്കളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യയിലെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നും 23 പേര്‍ നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിരുന്നു.