NewsIndia

ഡല്‍ഹിയില്‍ പാക് എയര്‍ലൈന്‍സിന്റെ ഓഫീസിന് നേര്‍ക്ക് അക്രമം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാക് എയര്‍ലൈന്‍സിന്റെ ഓഫീസിന് നേര്‍ക്ക് അക്രമം. കൊണാട്ട് പ്ലേസിലെ ഓഫീസിന് നേര്‍ക്കാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട ഒരു സംഘം ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

വൈകിട്ട് 3.15 ഓടെയായിരുന്നു അക്രമം അരങ്ങേറിയത്. ഇടപാടുകാരെന്ന നാട്യത്തില്‍ നാല് പേര്‍ ഓഫീസിലേക്ക് കയറി അക്രമം നടത്തുകയായിരുന്നു. ഓഫീസിലെ കസേരകളും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചതായി എയര്‍ലൈന്‍സ് ജീവനക്കാര്‍ പറഞ്ഞു.

പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു അക്രമം. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ട് സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close