NewsKerala

ബാര്‍ കോഴ: മന്ത്രിസഭ ഒന്നടങ്കം രാജി വയ്ക്കുകയാണ് വേണ്ടതെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രിസഭ ഒന്നടങ്കം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കോഴ വാങ്ങിയ മാണിയെ പലവിധത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കേറ്റ അടിയാണ് കോടതി വിധിയെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാണി രാജിവയ്ക്കണമെന്ന് ഏറ്റവും മാന്യമായ ഭാഷയിലാണ് കോടതി പറഞ്ഞിരിക്കുന്നത്. സീസറിന്റെ ഭാര്യ സീസറിനേക്കാള്‍ പരിശുദ്ധയായിരിക്കണമെന്ന കോടതി പരാമര്‍ശം ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചുള്ളതാണ്. മാണിക്കെതിരായ തന്റെ ഹര്‍ജിയില്‍ കഴമ്പില്ലെന്ന്‌ പറഞ്ഞ യു.ഡി.എഫ്‌ നേതാക്കള്‍ക്കുള്ള ചുട്ടമറുപടിയാണ്‌ ഹൈക്കോടതിയുടെ വിധിയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close