ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കുറവ് വന്നത്. അന്താരാഷ്ട്ര വിപണയിലെ എണ്ണയുടെ വിലയിലുണ്ടായ കുറവും രൂപ-ഡോളര്‍ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവും പരിഗണിച്ചാണ് ഇന്ധന വില കുറക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് ആഴ്ച കൂടുമ്പോഴാണ് എണ്ണകമ്പനികൾ ഇന്ധന വില പുതുക്കുന്നത്.