കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ വന്‍ തീപിടുത്തം. തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കുമാണ് തീ പിടിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
കല്ലായിയിലെ ന്യൂ കേരള സോ മില്ലിനും കുന്നത്ത് ഫര്ണ്ണീച്ചറിനുമാണ് തീ പിടിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഫര്‍ണീച്ചര്‍ കടയിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. മില്ലിലുണ്ടായിരുന്ന യന്ത്രങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.