തിരുവനന്തപുരം: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്. സിറ്റിംഗ് എംഎല്‍എ ആയ പ്രതാപന് മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കാനുളള സന്നദ്ധത അറിയിച്ച് കെപിസിസിക്ക് കത്ത് നല്കി.
മൂന്ന് തവണ മത്സരിച്ച താന്‍ ഇനി മത്സരിക്കാനില്ലെന്നാണ് പ്രതാപന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രതാപന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന് വി.എസിനെപ്പോലുളള നേതാക്കള്‍ പ്രതാപനെ മാതൃകയാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഇത്രയും പ്രായമായിട്ടും ഇനിയും മത്സരിക്കാനുളള അമിത താല്പര്യമാണ് വി.എസ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി ജോസഫിന്റെയും കാര്യം മാദ്ധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും സുധീരന് മൗനം പാലിച്ചു. അതേസമയം പ്രതാപന്റെ നിലപാട് ഉയര്‍ത്തിക്കാട്ടി മത്സരിക്കാന്‍ തയ്യാറായിരിക്കുന്ന മുതിര്‍ന്ന നേതാക്കളെ പ്രതിരോധത്തിലാക്കാനും സുധീരന് അടക്കമുളളവര്‍ നീക്കം തുടങ്ങിയതായിട്ടാണ് വിവരം.
കെപിസിസിയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് 26 ന് അന്തിമരൂപമാകുമെന്ന് സുധീരന് വ്യക്തമാക്കി.