ന്യൂഡൽഹി : ഭരണഘടനാ ശിൽപ്പി ഡോ . ബി ആർ അംബേദ്കറുടെ സ്മരണാർത്ഥം പഞ്ചതീർത്ഥങ്ങൾ എന്ന പേരിൽ സ്മാരകങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു . അംബേദ്കർ ദേശീയ സ്മാരകത്തിന് തറക്കല്ലിട്ട് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത് .
ഡോ . ബി ആർ അംബേദ്കർ ജനിച്ച മഹാരാഷ്ട്രയിലെ മൗ, ലണ്ടനിൽ അദ്ദേഹം താമസിച്ച് പഠിച്ച വീട്, നാഗ്പൂരിലെ ദീക്ഷാഭൂമി , ഡൽഹിയിലെ മഹാപരിനിർവാൺ സ്ഥൽ, മുംബൈയിലെ ചൈത്യഭൂമി എന്നിവയാണ് പഞ്ചതീർത്ഥങ്ങളായി പ്രഖ്യാപിക്കുന്നത് .
2018 ഏപ്രിൽ 14 ന് അംബേദ്കറുടെ ജന്മദിനത്തിൽ അംബേദ്കർ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്യപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു .