കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. മുതലക്കുളം മൈതാനിയില്‍ പിണറായി വിജയന് പങ്കെടുത്ത പൊതുസമ്മേളനം കഴിഞ്ഞ ശേഷമായിരുന്നു സംഭവം.
ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.വി അനുമോദിനും ക്യാമറാമാന് ഇ അരവിന്ദിനും നേരെയാണ് ആക്രമണമുണ്ടായത്. പരിപാടിക്കിടെ യാതൊരു പ്രകോപനവും കൂടാതെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. ഇരുവരെയും ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എകെജിയുടെയും ഇഎംഎസിന്റെയും സ്മരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. സദസിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ കസബ പൊലീസ് കേസെടുത്തു.