പത്തനംതിട്ട : ആറന്മുളയിലെ സ്ഥാനാർത്ഥി വീണ ജോർജ്ജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അച്ചടക്ക നടപടികൾ കൊണ്ട് കൂച്ചു വിലങ്ങിടാനുള്ള സിപിഎം ശ്രമങ്ങൾ വിഫലമാകുന്നു . മണ്ഡലത്തിലെങ്ങും വീണയ്‌ക്കെതിരെ ഉയരുന്ന ഫ്ളക്സ് ബോർഡുകളും നോട്ടീസുകളും തടയാനാകാതെ വിഷമിക്കുകയാണ് പാർട്ടി .
ഏറ്റവും ഒടുവില്‍ ഇന്നലെ രാത്രി കാതോലിക്കേറ്റ് കോളേജ് ജംഗ്ഷനിലും സ്റ്റേഡിയത്തിന് സമീപത്തും ഫ്ളക്‌സുകള്‍ ഉയര്‍ന്നു. ജോസഫ് ഗ്രൂപ്പിലായിരുന്ന അമ്മ പത്തനംതിട്ട നഗരസഭയില്‍ LDF കൗണ്‍സിലറാവുകയും ഒടുവില്‍ LDFനെ കാലുവാരി UDFനൊപ്പം നിന്നതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഫ്ളക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത് .
അച്ഛന്‍ കോണ്‍ഗ്രസുകാരന്‍, അമ്മ 6 ലക്ഷം രൂപ വാങ്ങി LDFനെ കാലുവാരി. ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന മെത്രാപ്പൊലീത്തമാരെ വരെ ചീത്ത വിളിക്കാന്‍ മടി കാണിക്കാത്ത ഝാന്‍സി റാണിയാണ് സ്ഥാനാര്‍ത്ഥിയെന്നും ഫ്‌ളക്‌സില്‍ പരിഹസിക്കുന്നു. ഇതില്‍ കൂടുതല്‍ എന്ത് യോഗ്യതയാണ് മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ വേണ്ടതെന്നും ചോദ്യമുണ്ട്. ഇന്നലെ രാത്രിയാണ് പത്തനംതിട്ടയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ ഓമല്ലൂരില്‍ പ്രകടനം നടത്തിയതിന് 2 ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം 12 പേരെ പുറത്താക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. എന്നിട്ടും പോസ്റ്ററുകളും ഫ്‌ളക്‌സുകളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത് ആശങ്കയോടെയാണ് ജില്ലാ നേതൃത്വം കാണുന്നത്.