ന്യൂഡൽഹി : അടുത്ത ബ്രിക്‍സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഈ വർഷം ഒക്ടോബർ 15, 16 തീയതികളിൽ ഗോവയിലാണ് ഉച്ചകോടി നടക്കുക. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്‌ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്‍റെ എട്ടാമത് വാർഷിക സമ്മേളനമാണ് ഗോവയിൽ നടക്കുക.
ഡൽഹിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബ്രിക്സ് ഉച്ചകോടിയുടെ വെബ്സൈറ്‍റിന്‍റെ ഉദ്ഘാടനവും, ലോഗോ പ്രകാശനവും സുഷമ സ്വരാജ് നിർവഹിച്ചു. ബ്രിക്സിന്‍റെ അദ്ധ്യക്ഷ സ്ഥാനം ഈ വർഷമാദ്യം ഭാരതം ഏറ്‍റെടുത്തിരുന്നു.