കോട്ടയം: ചലച്ചിത്ര നടനും കഥാപ്രസംഗ കലാകരനുമായ വി.ഡി. രാജപ്പന് അന്തരിച്ചു. 66 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.
ഉച്ചയ്ക്ക് 12.30 ഓടെയാണ് ഹാസ്യകലാകാരന് വി ഡി രാജപ്പന് വിടവാങ്ങിയത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഈ മാസം എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.
മരണസമയത്ത് ഭാര്യ സുലോചന, മക്കളായ രാജേഷ്, രാജീവ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്നും പേരൂരിലെ വീട്ടിലെത്തിച്ചു. സിനിമാ, രാഷ്ട്രീയ, സാമുദായിക രംഗത്തെ നിരവധി പ്രമുഖര്‍ അടക്കം നിരവധി ആളുകള്‍ പേരൂരിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.