ന്യൂഡൽഹി : ഡൽഹി വികാസ്പുരിയിൽ ഒരു സംഘം അക്രമികൾ ദന്തഡോക്ടറെ മർദ്ദിച്ചു കൊന്നു . ഡോ. പങ്കജ് നാരംഗ് ആണ് അക്രമികളുടെ മർദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത് . സംഭവത്തിൽ എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇതിൽ നാലുപേർ പ്രായപൂർത്തിയെത്താത്തവരാണ് .
നസീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് . നടക്കാനിറങ്ങിയ നാരംഗുമായി ബൈക്കിലെത്തിയ പ്രതികൾ വാക്കു തർക്കത്തിലേർപ്പെടുകയും പിന്നീട് കൂട്ടാളികളുമായെത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുമെന്നാണ് പോലീസ് ഭാഷ്യം നാരംഗിനെ രക്ഷിക്കാനെത്തിയവരേയും അക്രമികൾ അടിച്ചോടിച്ചു . തുടർന്ന് പോലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .