കണ്ണൂർ : മട്ടന്നൂർ വെളിയമ്പ്രയിൽ ആയുധങ്ങളുമായി മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് പിടികൂടി . കൂത്തുപറമ്പ് സ്വദേശികളായ നിഖിൽ , റിജിൻ രാജ് , അനിരുദ്ധ് എന്നിവരാണ് പോലീസ് പിടിയിലായത് .
ഇവരുടെ കയ്യിൽ നിന്ന് സ്റ്റീൽ ബോംബുകൾ , വടിവാളുകൾ ഇരുമ്പു പൈപ്പുകൾ തുടങ്ങിയ മാരകായുധങ്ങളാണ് പിടികൂടിയത് . കണ്ണൂർ കൂത്ത്പറമ്പ് പഴയനിരത്തെ സിപിഎമ്മിന്റെ പ്രബലനായ ഗുണ്ടാത്തലവന്റെ സംഘത്തിലുള്ളവരാണ് പിടിയിലായത് .
തെരഞ്ഞെടുപ്പടുത്തുവരുന്ന സാഹചര്യത്തിൽ മാരകായുധങ്ങളുമായി സിപിഎം പ്രവർത്തകർ അറസ്റ്റിലായത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത് .