കോട്ടയം : ലിബിയയിൽ ഷെല്ലാക്രമണത്തിൽ മലയാളി നഴ്സും കുഞ്ഞും കൊല്ലപ്പെട്ടു. വെളിയന്നൂർ വന്ദേമാതരം തുളസിഭവനിൽ വിപിന്റെ ഭാര്യ സുനുവും ഏകമകൻ പ്രണവുമാണ് കൊല്ലപ്പെട്ടത് . ഇന്നലെ ഇന്ത്യൻ സമയം ഏഴരയോടെയാണ് സംഭവം .
ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് ഷെൽ പതിച്ചതായാണ് വിവരം . ഫ്ളാറ്റിലുണ്ടായിരുന്ന മറ്റു ചില രാജ്യക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ .അടുത്തമാസം പകുതിയോടെ ജോലി മതിയാക്കി നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കേയായിരുന്നു ദുരന്തം