ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും ഇസ്രായേലും ഇസ്ലാമിന്‍റെ ശത്രുക്കളാണെന്ന് ലഷ്കർ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ് ലി. ശിവസേന നേതാവ് ബാൽതാക്കറെയെ വധിക്കാൻ ജമാ അത് ഉദ് വ നേതാവ് ഹാഫിസ് സയീദ് തന്നോട് നിർദ്ദേശിച്ചിരുന്നതായും ഡേവിഡ് കോൾമാൻ ഹെഡ് ലി പറഞ്ഞു.
ബാൽ താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് സയീദ് തന്നോട് ആവശ്യപ്പെടുകയും ആറ് മാസത്തിനകം ദൗത്യം പൂർത്തീകരിക്കാമെന്ന് താൻ വാക്ക് നൽകിയിരുന്നതായും എതിർ വിസ്താരത്തിനിടെ ഹെഡ്ലി പറഞ്ഞു.
അതേ സമയം താനും അനുയായികളും പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിനെ` വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന വാദത്തെ ഹെഡ് ലി നിഷേധിച്ചു. 4 ദിവസമായി തുടരുന്ന ഹെഡ്ലിയുടെ എതിർ വിസ്താരണ ഇന്നവസാനിക്കും.