പാലക്കാട് : പതിനാലര കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. പാലക്കാട് ഒലവക്കോട് റെയിൽവെ സ്‌റ്റേഷനു സമീപത്തു നിന്നാണ് തിരുപ്പൂര്‍ ജില്ലയിലെ കാരണംപേട്ടി സ്വദേശി രാജ്കുമാര്‍, ദിണ്ടുഗല്‍ ജില്ലയിലെ ബേഗംപൂര്‍ സ്വദേശി ശെല്‍വം എന്നിവരെ പിടികൂടിയത്.
ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ഹേമാംബിക നഗർ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘമാണ് ഇവർ. വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.