ന്യൂഡൽഹി : പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി പ്രണബ് മുഖർജി വിതരണം ചെയ്തു. 5 പത്മ വിഭൂഷണുകളും 8 പത്മഭൂഷണുകളും 43 പത്മ ശ്രീയുമുൾപ്പടെ 56 പുരസ്കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിച്ചത്. ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന് പത്മ വിഭൂഷനും നടൻ അനുപം ഖേർ, ബാഡ്മിന്റൻ താരം സൈന നെഹ്വാൾ തുടങ്ങിയവർക്ക് പത്മഭൂഷനും നടൻ അജയ് ദേവ്ഗൺ,ആർച്ചറി താരം ദീപിക കുമാരി എന്നിവർ പത്മശ്രീയും ഏറ്റുവാങ്ങി.
രാഷ്ട്രപതി ഭവനിൽ നടന്ന പുരസ്കാര സമർപ്പണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആകെയുള്ള 112 പേരിൽ രജനികാന്ത്, പ്രിയങ്ക ചോപ്ര, സാനിയ മിർസ ഉൾപ്പടെയുള്ളവർക്ക് അടുത്തമാസം നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.