കോട്ടയം : ഇടതുമുന്നണി കാശ് വാങ്ങി സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ് .ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടീയെന്ന വിമർശനവും ജോർജ്ജ് ഉയർത്തി . പൂഞ്ഞാറിൽ സീറ്റ് അനുവദിക്കാത്തതിനെത്തുടർന്നാണ് പി സി ജോർജ്ജ് പൊട്ടിത്തെറിച്ചത് .
ഇടതുമുന്നണി തന്നോട് ചതിയും നെറികേടുമാണ് കാണിച്ചത്. പൂഞ്ഞാര്‍ സീറ്റ് തനിക്ക് നല്‍കാമെന്ന് പിണറായി ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍, ഇടതുമുന്നണി കാശ് വാങ്ങി സീറ്റു മറ്റുള്ളവര്‍ക്കു കൊടുത്തു. എന്നാൽ തന്റെ സഹായത്തോട് കൂടി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്ന മണ്ഡലങ്ങളിൽ പിന്തുണ തുടരും. തന്നെ ചതിച്ചു എന്നു കരുതി അഞ്ചു വർഷത്തേക്ക് ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറാൻ താൻ ഒരുക്കമല്ലെന്നും ജോർജ് വ്യക്തമാക്കി.
ഗണേഷ് കുമാറിനും കോവൂർ കുഞ്ഞുമോനും സീറ്റ് കൊടുത്തവർ തന്നെ ഒഴിവാക്കിയതെന്തിനെന്ന് വ്യക്തമാക്കണം . ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി അപഹാസ്യനാക്കരുത് . ആര് സീറ്റ് നിഷേധിച്ചാലും താൻ പൂഞ്ഞാറിൽ മത്സരിക്കുമെന്നും ഏപ്രിൽ 22 ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി .