വർക്കല : വർക്കല ശിവപ്രസാദ് കൊലപാതക കേസിൽ പ്രതികളായ 7 ഡി എച്ച് ആർ എം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഡി എച്ച് ആർ എം ചെയർമാൻ ശെൽവരാജ് ഉൾപ്പടെയുളള പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
ഡിഎച്ച് ആർ എം ദക്ഷിണമേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ ശെൽവരാജ്, പ്രവർത്തകരായ ജയചന്ദ്രൻ, സജി, തൊടുവേല സുധി, വർക്കല സുധി, സുനി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2009 മാർച്ച് 23 നാണ് വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ പ്രതികൾ വെട്ടിക്കൊന്നത് .
ഡി എച്ച് ആർ എം എന്ന സംഘടനയുടെ വരവറിയിക്കാൻ വേണ്ടിയാണ് യാതൊരു മുൻ വൈരാഗ്യവുമില്ലാതെ ശിവപ്രസാദിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്.