ദുബായ്: മദ്ധ്യപൂര്‍വ്വ മേഖലയിലെ ഏറ്റവും വലിയ കണ്‍സ്യുമര്‍ ഇലക്ട്രോണിക് മേളയായ ജൈട്ടെക്സ് സ്പ്രിംഗിന് ദുബായ് ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക് ഡെവലപ്പ്മെന്റ് തലവന്‍ സാമി അഹമ്മദ് ദായീന്‍ അല്‍ ഖാസ്മി മേള ഉത്ഘാടനം ചെയ്തു.
നാല് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ നാലാം പതിപ്പിനാണ് തിരി തെളിഞ്ഞിരിക്കുന്നത്. ആഗോള ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ നൂറോളം മുന്‍നിര ഉപഭോക്താക്കള്‍, മുപ്പത്തി അയ്യായിരത്തോളം വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുമായാണ് മേളയില്‍ സാന്നിധ്യമറിയിക്കുന്നത്. സാംസങ്ങ് S7 ഗിയര്‍, വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റ് , ഐഫോണ്‍ 6 തുടങ്ങിയവയാണ് മേളയിലെ ഇത്തവണത്തെ പ്രധാന താരങ്ങള്‍.
തത്സമയ പാചക മത്സരങ്ങള്‍, ആധുനിക കല, പാനീയമായ കാപ്പിയില്‍ സന്നിവേശിപ്പിക്കുന്ന കോഫീ മേക്കര്‍ എന്നിവയും പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും അന്‍പതിനായിരം ദര്‍ഹം വരെ സമ്മാനങ്ങള്‍ നേടാനും, ടൂര്‍ പാക്കേജുകള്‍, പഠന സ്കോളര്‍ഷിപ്പുകള്‍ എന്നിവയും ഭാഗ്യശാലികള്‍ക്ക് നേടാന്‍ ജൈട്ടെക്സ്സില് അവസരമുണ്ട്. ഏപ്രില്‍ 2 ന് അവസാനിക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ 25 ദിര്‍ഹവും, 50 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിലെ ഓരോരുത്തര്‍ക്കും 10 ദര്‍ഹവുമാണ് പ്രവേശന നിരക്ക്.