കോഴിക്കോട് :എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്ന അന്ത്യം. എസ്എഫ് ഐയുടെ ആദ്യത്തെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഡൂൾ ന്യൂസ് ചീഫ് എഡിറ്ററായിരുന്ന ഭരദ്വാജ് വിവിധ ചാനലുകളിൽ പ്രോഗ്രാം ചീഫ്, ചിന്താവീക്കിലി എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിന് 2006ൽ മികച്ച നോവലിനുളള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രവാസികളുടെ കുറുപ്പുകൾ, ശവഘോഷയാത്ര, പ്രവാസിയുടെ വഴിയന്പലങ്ങൾ, അദൃശ്യ നഗരങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. രവീന്ദ്രന് സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു.
സംസ്കാരം വെളളിയാഴ്ച നടക്കും.