ന്യൂഡല്‍ഹി: ആര്‍എസ്പിക്ക് അഞ്ച് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. അധികമായി അരൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. ആറു സീറ്റുകളാണ് ആര്‍എസ്പി ചോദിച്ചിരുന്നതെങ്കിലും അഞ്ചെണ്ണം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയാറാകുകയായിരുന്നു. ഇതു സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ വിളിച്ച് അറിയിച്ചു.
ആര്‍എസ്പി നേതൃത്വം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. മൂന്നു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആര്‍എസ്പി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ചവറയില്‍ ഷിബു ബേബിജോണ്‍, ഇരവിപുരത്ത് എ.എ.അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ഥികള്‍.
അതേസമയം അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ സിദ്ദിഖിനെ പരിഗണിച്ചില്ല. നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സിദ്ദിഖിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയരുകയായിരുന്നു. ഇതാണ് സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് നീക്കാന്‍ കാരണമായത്.