കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ തന്നെ അധികാരത്തിൽ വരുമെന്ന് സർവേ . കോൺഗ്രസ് – സിപിഎം ബാന്ധവം നേട്ടമാകില്ലെന്നും സർവേ . ഇടതു മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യ ടി വി -സി വോട്ടർ സർവേ വ്യക്തമാക്കുന്നു.
തൃണമൂലിന് നാല്പത് ശതമാനം വോട്ട് ലഭിക്കുമ്പോൾ സിപിഎം നയിക്കുന്ന മുന്നണിക്ക് 31 ശതമാനം വോട്ടായിരിക്കും ലഭിക്കുക. ബിജെപിക്ക് 11 ശതമാനം വോട്ടുകൾ ലഭിക്കും .
തൃണമൂൽ 160 ഓളം സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത് . ഇടത് മുന്നണിക്ക് നൂറ്റിയാറോളം സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളും ലഭിക്കും . ബിജെപി നാല് സീറ്റ് വരെ നേടിയേക്കും .