കൽപ്പറ്റ : കൽപറ്റയിൽ ജനം ടിവി വാർത്താ സംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ മുൻ നിർത്തി ജനം ടിവി സംഘടിപ്പിച്ച ജനസഭ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.ചർച്ചയിൽ ബീഫ് വിഷയം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിലർ ബഹളം വച്ചു.
ഇത് അംഗീകരിച്ച് ചർച്ച തുടർന്നെങ്കിലും ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ സംസാരിക്കുന്നത് തടസപ്പെടുത്താൻ ഇവർ ശ്രമിച്ചു.ഇതിനിടയിൽ അവതാരകൻ ടി.എസ് സുബീഷിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് തടയാനെത്തിയ ഡ്രൈവർ ഗോപനെയും ഇവർ തള്ളി നീക്കി.തുടർന്ന് പരിപാടിയുടെ ചിത്രീകരണം അരമണിക്കൂറോളം തടസപ്പെട്ടു.
എന്നാൽ പാർട്ടിക്ക് സംഭവത്തിൽ ബന്ധമില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.തുടർന്ന് പരിപാടിയുടെ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും നേരത്തെ ബഹളമുണ്ടാക്കിയവർ വീണ്ടും രംഗത്തുവന്നതോടെ ഉപേക്ഷിക്കേണ്ടി വന്നു.