ആഗ്ര : ഭാരതത്തിലെ ഏറ്റവും വേഗത കൂടിയ തീവണ്ടി ഗതിമാൻ എക്സ്പ്രസ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും . ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാനമായ കാൽവയ്പിന്റെ ഉദ്ഘാടനമാണ് ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നടക്കുന്നത്. ഡൽഹി മുതൽ ആഗ്രവരെയാണ് ഗതിമാൻ സർവീസ് നടത്തുക.
ഏപ്രിൽ 5 രാവിലെ പത്ത് മണിക്ക് മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്ട്രോളിലൂടെ ട്രെയിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 8.10 നാണ് ട്രെയിന്റെ ഷെഡ്യൂൾഡ് സമയം . 9:50 ന് ആഗ്രയിലെത്തും. 12 എ സി കോച്ചുകളാണ് ട്രെയിനിലുള്ളത് . എല്ലാ കോച്ചുകളിലും ഹോസ്റ്റസുമാർ ഉണ്ടാവും. സൗജന്യ വൈഫൈ – സ്വയം നിയന്ത്രിത വാതിലുകൾ തുടങ്ങിയവയ്കുംച്ചുകളിലുണ്ടാവും
മണിക്കൂറിൽ 160 കിലോമീറ്റർ സ്പീഡിലാണ് ഗതിമാൻ കുതിക്കുക.