ന്യൂഡൽഹി: സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്സ് നേതാക്കന്മാർക്കിടയിലെ താരമായി മാറിയ ടി.എൻ പ്രതാപന്‍റെ കള്ളിവെളിച്ചത്തായി. കൊടുങ്ങല്ലൂരിനു പകരം കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപൻ കത്ത് നൽകിയതായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലാണ് പ്രതാപന് തിരിച്ചടിയായത്.
അതേസമയം, വി.എം സുധിരന്‍റെ അടുത്ത അനുയായിയായ പ്രതാപന്‍റെ നാടകം പൊളിഞ്ഞത് എ, ഐ. ഗ്രൂപ്പുകൾ കെ.പി.സി.സി പ്രസിഡന്‍റിനെതിരെയുള്ള ആയുധമാക്കിയിരിയ്‌ക്കുകയാണ്.