പട്ന : ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ ക്യാബിനറ്റ് തീരുമാനം . സ്വദേശി മദ്യം ഉൾപ്പെടെ എല്ലാത്തരം ആൽക്കഹോളും നിരോധിക്കാനാണ് ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചത് .
6000 കോടിയുടെ പ്രതിവർഷ വരുമാനം നഷ്ടപ്പെടുത്തിക്കൊണ്ടാണ് നിതീഷ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മദ്യനിരോധനം നടപ്പാക്കിയത്. മദ്യപാന ശീലത്തെ ഇല്ലാതാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.സ്ത്രീകളാണ് ഇതിന്റെ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നിതീഷ് സർക്കാരിന്റെ തീരുമാനം.
നേരത്തെ ബീഹാർ നിയമസഭയിലേയും കൗൺസിലിലേയും എല്ലാ അംഗങ്ങളും തങ്ങൾ മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു .