തിരുവനന്തപുരം : ബാറുടമ ബിജു രമേശിന്‍റെ ഉടമസ്ഥതയിലുളള തിരുവനന്തപുരത്തെ രാജധാനി ബിൽഡിംഗ് പൊളിച്ചുമാറ്റാമെന്ന് ഹൈക്കോടതി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കൈയേറ്റം കണ്ടെത്തിയ കെട്ടിടം പൊളിച്ചു നീക്കാമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കനാൽ കൈയേറി നിർമിച്ച ഭാഗം പൊളിച്ചു നീക്കാനാണ് ഉത്തരവ്. പ്രധാന കെട്ടിടത്തിനു കേടുപാട് ഉണ്ടാകാത്ത രീതിയിൽ വേണം പൊളിക്കാനെന്നും നിർദേശമുണ്ട്.
തന്റെ പക്കൽ ഉള്ളത് പുറമ്പോക്ക് ഭൂമി ആല്ലെന്നു ബാർ ഉടമ ബിജുരമേഷ് .തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ ബിജുരമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗം പോളിച്ചുമാറ്റാൻ ഹൈകോടതി ഉത്തരവിട്ട പശ്ചാതലത്തിലയിരുന്നു ഈ പ്രതികരണം .ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ തന്റെ പക്കലുണ്ടെന്നും തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബിജു രമേശ് തിരുവനന്തപുരത്ത് വ്യക്തമാക്കി.