കോഴിക്കോട് : മഹാഭാരതം ധർമ്മ രക്ഷാ സംഗമത്തിന് കോഴിക്കോട് കടപ്പുറത്ത് ഭക്തി സാന്ദ്രമായ തുടക്കം. കാരുമാത്ര വിജയൻ തന്ത്രികൾ, സൂര്യ കാലടി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ധ്വജാരോഹണം ഇടുക്കി വനവാസി കോവിൽമല രാജാവ് രാമൻ രാജ മന്നൻ നിർവഹിച്ചു.വൈകീട്ട് നടക്കുന്ന മഹാ സംഗമത്തിൽ യോഗ ഗുരു ബാബ രാംദേവ്, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ഉത്തര കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‍റെ മഹാസംഗമത്തിനാണ് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുന്നത്.